ശിശുദിനം; കുസൃതിക്കുരുന്നുകളുടെ ഓർമ്മകൾ പങ്കുവെച്ച് സിഎസ്‌കെ; കൂട്ടത്തിൽ ശിശുവായി സാം കറനും

By News Desk, Malabar News
CSK Childrens day wishes
Sam Curran
Ajwa Travels

താരങ്ങളുടെ മക്കളുടെ ഓർമ്മകൾ കൂട്ടിയിണക്കി ശിശുദിനത്തിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. എംഎസ് ധോണി, ഷെയിൻ വാട്‌സൺ, ബ്രാവോ തുടങ്ങി ഒട്ടേറെ താരങ്ങളും അവരുടെ മക്കളും പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ രസകരമായ കാര്യം മറ്റൊന്നാണ്.

പലപ്പോഴായി എടുത്ത കുട്ടികളുടെ വീഡിയോ കൂട്ടിയിണക്കിയാണ് മനോഹരമായ ശിശുദിന വീഡിയോ സിഎസ്‌കെ തയാറാക്കിയിരിക്കുന്നത്. വീടുകളിലും ഐപിഎലിനുമിടയിലും ചിത്രീകരിച്ച വീഡിയോകളും ഇതിലുണ്ട്. ആദ്യം മുതൽ ആസ്വദിച്ച് വീഡിയോ കണ്ടുവരുന്ന ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു കുഞ്ഞ് താരമാണ് വീഡിയോയുടെ മുഖ്യ ആകർഷണം.

 

View this post on Instagram

 

A post shared by Chennai Super Kings (@chennaiipl)

ചെന്നൈ സൂപ്പർ കിങ്സിലെ ബേബി എന്നറിയപ്പെടുന്ന ഇംഗ്ളീഷ് ഓൾ റൗണ്ടർ സാം കറനാണ് വീഡിയോയിൽ ആരാധകരുടെ മനം കവർന്ന ‘ശിശു’. സാം പരിശീലനം നടത്തുന്നതും വെള്ളം കുടിക്കുന്നതുമായ വീഡിയോ കൂട്ടിച്ചേർത്ത് മനോഹരമായ രീതിയിലാണ് ശിശുദിന വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാമുവൽ മാത്യു കറൻ എന്ന 22കാരൻ ചെന്നൈ സൂപ്പർ കിങ്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. അതുപോലെ തന്നെ ഐപിഎല്ലിൽ സിഎസ്‌കെയുടെ പ്രധാന ആയുധവും കുഞ്ഞ് സാമാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ സിഎസ്‌കെക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തവരിൽ ഒരാളും സാം ആയിരുന്നു.

വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇമ്രാൻ താഹിർ, കേദാർ ജാദവ്, അമ്പാട്ടി റായിഡു തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE