ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് ജഡേജ; സൂപ്പർ കിങ്‌സിനെ ധോണി തന്നെ നയിക്കും

By News Desk, Malabar News
ms dhoni
എംഎസ് ധോണി
Ajwa Travels

മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. എംഎസ്‌ ധോണി തന്നെ വീണ്ടും ടീമിനെ നയിക്കും. സൂപ്പർ കിങ്‌സ് പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോണി ഈ സീസണിന്റെ തുടക്കത്തിലാണ് രവീന്ദ്ര ജഡേജക്ക് ക്യാപ്‌റ്റൻ സ്‌ഥാനം കൈമാറിയത്. ഈ സീസണിൽ ചെന്നൈയുടെ മോശം പ്രകടനത്തിനൊപ്പം ജഡേജയുടെ മോശം ഫോമും ചർച്ചയായിരുന്നു. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ തന്നെ കളിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ജഡേജ ക്യാപ്‌റ്റൻ സ്‌ഥാനം ഒഴിഞ്ഞതെന്ന് സൂപ്പർ കിങ്‌സ് വ്യക്‌തമാക്കി.

ഈ സീസണിൽ ജഡേജക്ക് കീഴിൽ എട്ട് മൽസരങ്ങൾ കളിച്ച ടീം രണ്ടെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്‌ഥാനത്താണ് ടീം.

Most Read: വിവാഹ ഘോഷയാത്രയിൽ നാഗനൃത്തം; 5 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE