വിവാഹ ഘോഷയാത്രയിൽ നാഗനൃത്തം; 5 പേർ പിടിയിൽ

By Team Member, Malabar News
Nagin Dance With Real Snake In Odissa And 5 Were Arrested
Ajwa Travels

ഭുവനേശ്വർ: വിവാഹ ഘോഷയാത്ര  വ്യത്യസ്‌തമാക്കുന്നതിനായി ഒഡീഷയിൽ നാഗനൃത്തം. സംഭവത്തെ തുടർന്ന് പോലീസ് 5 പേരെ അറസ്‌റ്റ് ചെയ്‌തു. നാഗനൃത്തം അവതരിപ്പിക്കാന്‍ ഒരു പാമ്പാട്ടിയെയാണ് ഏര്‍പ്പാടാക്കിയത്. പാമ്പിനെയും കയ്യിലേന്തിയുള്ള ഇയാളുടെ പ്രകടനം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

നാഗനൃത്തം അടങ്ങിയ വിവാഹ ഘോഷയാത്രയുടെ വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് പാമ്പിനെ സുരക്ഷിതമായ സ്‌ഥാനത്തേക്ക്‌ മാറ്റുകയും ഘോഷയാത്രയിൽ പങ്കേടുത്ത 5 പേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. വിഷമുള്ളയിനം പാമ്പിനെ പൊതുചടങ്ങില്‍ എത്തിച്ചത് ഏറെ അപകടകരമായ സംഗതിയാണെന്നും, ഏതെങ്കിലും സാഹചര്യത്തിൽ പാമ്പ് കൂടയിൽ നിന്നും പുറത്തു ചാടിയിരുന്നെങ്കിൽ നിരവധി ആളുകൾക്ക് അപകടം സംഭവിച്ചേനെ എന്നും പോലീസ് വ്യക്‌തമാക്കി.

Read also: പിസി ജോർജിന്റെ വിവാദ പ്രസ്‌താവന; നടപടി വേണമെന്ന് വിഡി സതീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE