ചിമ്പു- ഗൗതം കാർത്തിക് ചിത്രം ‘പത്ത് തല’; റിലീസ് തീയതി പ്രഖ്യാപിച്ചു

By Film Desk, Malabar News
Ajwa Travels

ചിമ്പു, ഗൗതം കാർത്തിക് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ‘പത്ത് തല’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 14ന് ചിത്രം പ്രേക്ഷകർക്കരികിൽ എത്തും. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.

2017ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘മുഫ്‌തി’യുടെ റീമേക്കാണ് ‘പത്ത് തല’. ‘സില്ലുന് ഒരു കാതൽ, നേടുഞ്ചാലൈ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ബെലി എൻ കൃഷ്‌ണയാണ് ‘പത്ത് തല’ സംവിധാനം ചെയ്യുന്നത്.

പ്രിയ ഭവാനി ശങ്കർ നായികയാകുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് ​​മേനോൻ, കലൈയരശൻ, ടീജയ് അരുണാസലം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയന്തിലാൽ ഗഡയും കെഇ ജ്‌ഞാനവേൽ രാജയും ചേർന്നാണ് നിർമാണം.

എആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫറൂഖ് ജെ ബാഷ ഛായാഗ്രഹണവും പ്രവീൺ കെ എൽ എഡിറ്റിങ്ങും നിർവഹിക്കുന്നത്.

Most Read: എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണം; ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് യുഎൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE