ഇത്തവണത്തെ കിറ്റില്‍ മാസ്‌കും; ക്രിസ്‌മസ് കിറ്റ് വിതരണം വ്യാഴാഴ്‌ച മുതല്‍

By Staff Reporter, Malabar News
food kit_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യകിറ്റിന്റെ വിതരണം വ്യാഴാഴ്‌ച ആരംഭിക്കും. ക്രിസ്‌മസ് കിറ്റായാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുക. മാസ്‌ക് ഉള്‍പ്പടെ ഇത്തവണത്തെ കിറ്റില്‍ 11 ഇനം വിഭവങ്ങളാണ് ഉണ്ടാകുക.

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ളൈസ് അധികൃതര്‍ അറിയിച്ചു. നവംബറിലെ കിറ്റ് വിതരണം പുരോഗമിക്കുകയാണ്. കൂടാതെ ഒക്‌ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കിയും നിശ്‌ചയിച്ചിട്ടുണ്ട്.

Read Also: സ്വര്‍ണക്കടത്ത്; കസ്‌റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് കോടതി

ക്രിസ്‌മസ് കിറ്റില്‍ ഉള്‍പ്പെടുന്നവ:

  • കടല – 500 ഗ്രാം
  • പഞ്ചസാര – 500 ഗ്രാം
  • നുറുക്ക് ഗോതമ്പ് – ഒരു കിലോ
  • വെളിച്ചെണ്ണ – അര ലിറ്റര്‍
  • മുളകുപൊടി – 250 ഗ്രാം
  • ചെറുപയര്‍ – 500 ഗ്രാം
  • തുവരപ്പരിപ്പ് – 250 ഗ്രാം
  • തേയില – 250 ഗ്രാം
  • ഉഴുന്ന് – 500 ഗ്രാം
  • ഖദര്‍ മാസ്‌ക് – രണ്ട്
  • ഒരു തുണി സഞ്ചി

National News: കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്‍ഹാസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE