സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി; ഗതാഗത മന്ത്രി

By Trainee Reporter, Malabar News
tax exemption for mentally challenged people
Ajwa Travels

തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം.

നഗരത്തിലെ പ്രധാന സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ 7 റൂട്ടുകളിലാണ് നിലവിലുള്ളത്.

യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാവുന്ന തരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്. കൂടുതൽ സ്‌ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Most Read: 2021-22 സാമ്പത്തിക വർഷം; വരുമാനത്തിൽ റെക്കോർഡ് വർധനയുമായി രജിസ്‌ട്രേഷൻ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE