2021-22 സാമ്പത്തിക വർഷം; വരുമാനത്തിൽ റെക്കോർഡ് വർധനയുമായി രജിസ്‌ട്രേഷൻ വകുപ്പ്

By Trainee Reporter, Malabar News
Silver Line protest; VN Vasavan says challenge to law

തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ രജിസ്‌ട്രേഷൻ വകുപ്പിന് മുൻ വർഷത്തേക്കാൾ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ചു 1301.57 കോടി രൂപയുടെ ഉയർച്ചയാണ് രജിസ്‌ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഉണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് സാമ്പത്തിക വർഷം അവസാനം രജിസ്‌ട്രേഷൻ വകുപ്പ് നേടിയത്. സംസ്‌ഥാനത്തെ 12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തെക്കാൾ കൂടുതൽ വരുമാനം ഉണ്ടായി.

എറണാകുളം ജില്ലക്ക് ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനായില്ല. എങ്കിലും സംസ്‌ഥാനത്ത്‌ ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായത് എറണാകുളം ജില്ലക്കാണ്. 977.21 കോടി രൂപയാണ് എറണാകുളത്ത് രജിസ്‌ട്രേഷൻ വകുപ്പിൽ സമാഹരിച്ച വരുമാനം. ഇതും മുൻ വർഷത്തേക്കാൾ അധികമാണ്. ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനാകാത്ത തൃശൂർ ജില്ല റവന്യൂ വരുമാനത്തിൽ മൂന്നാം സ്‌ഥാനത്താണ്. 462.74 കോടിയാണ് തൃശൂർ ജില്ലയിൽ സമാഹരിച്ചത്.

റവന്യൂ വരുമാനത്തിൽ രണ്ടാം സ്‌ഥാനത്ത്‌ തിരുവനന്തപുരം ജില്ലയാണ്. 572.27 കോടിയാണ് വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷവും വരുമാനത്തിൽ രണ്ടാം സ്‌ഥാനത്തായിരുന്നു തിരുവനന്തപുരം ജില്ല. ലക്ഷ്യം നേടാനാകാത്ത ജില്ലകളിലും വരുമാനം മുൻ വർഷത്തേക്കാൾ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയർന്ന് 4431.88 കോടി രൂപയായി.

സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9,26,487 ആധാരങ്ങളാണ് രജിസ്‌റ്റർ ചെയ്‌തത്. 2020-21 സാമ്പത്തിക വർഷത്തേക്കാൾ 1,63,806 ആധാരങ്ങൾ കൂടുതലായി രജിസ്‌റ്റർ ചെയ്‌തു. രജിസ്ട്രേഷനിൽ നിന്നും 4,431.88 കോടി വരുമാനമായി ലഭിച്ചു. ഏറ്റവും കൂടുതൽ ആധാരം രജിസ്‌റ്റർ ചെയ്‌തത്‌ മലപ്പുറം ജില്ലയിലാണ്. 1,20,143 രജിസ്ട്രേഷനാണ് നടത്തിയത്. 1,00,717 ആധാരങ്ങൾ രജിസ്‌റ്റർ ചെയ്‌ത തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്‌ഥാനത്ത്‌.

കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനമാണ് വരുമാന വർധനക്ക് ഇടയാക്കിയതെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നികുതി വകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് ഐഎഎസിനെയും രജിസ്‌ട്രേഷൻ ഐജിയെയും ജില്ലാ രജിസ്ട്രാർമാരെയും വകുപ്പിലെ മുഴുവൻ ഉദ്യോഗസ്‌ഥരെയും മന്ത്രി അഭിനന്ദിച്ചു.

Most Read: വികസനത്തിനായി ആരെയും തെരുവിലിറക്കില്ല; മതിയായ നഷ്‌ടപരിഹാരം നൽകും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE