വികസനത്തിനായി ആരെയും തെരുവിലിറക്കില്ല; മതിയായ നഷ്‌ടപരിഹാരം നൽകും; മുഖ്യമന്ത്രി

By Trainee Reporter, Malabar News
Pinarayi Vijayan

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിൽ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ യാഥാർഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്. വികസന പദ്ധതികൾക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്ത് പിടിക്കും. ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികൾക്കായി സ്‌ഥലം വിട്ട് നൽകുന്നവരെ മതിയായ നഷ്‌ടപരിഹാരം നൽകി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാങ്കുളം ജലവൈദ്യുത പദ്ധതി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള പദ്ധതിയാണ് ഉൽഘാടനം ചെയ്‌തത്‌. നാടിന് ആവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരും.

ബഹളം വെക്കുന്നില്ലെങ്കിലും അവർ വികസനം ആഗ്രഹിക്കുന്നവരാണ്. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാത വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്‌ടപെടുന്നവർ ഇപ്പോൾ റോഡ് വികസനത്തിന് ഒപ്പമാണ്. ദേശീയപാത വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ച്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊയ്യണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ വികസനം സർക്കാരിന്റെ ബാധ്യതയാണ്. നാടിന് ആവശ്യമായത് ചെയ്യുന്നതാണ് സർക്കാരിന്റെ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും കെ റെയിൽ വിഷയത്തിൽ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Read: സമുദ്രാതിർത്തികൾ അടച്ചു; പ്രതിസന്ധിക്കിടെ പുതിയ തീരങ്ങൾ തേടി ശ്രീലങ്കൻ ജനത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE