‘ഡിയർ സ്‌റ്റുഡന്റ്സ്’; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് നിവിൻ

By Film Desk, Malabar News
Ajwa Travels

വീണ്ടും നിർമാതാവിന്റെ റോളിൽ നിവിൻ പോളി. ‘ഡിയർ സ്‌റ്റുഡന്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കും. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സ്‌കൂൾ, കോളേജ് പശ്‌ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്‌റ്റർ‌ നൽകുന്ന സൂചന.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

‘സ്‌നേഹത്തിന്റെയും ചിരിയുടെയും വിനോദത്തിന്റെയും ഊർജസ്വലമായ ഒരു യാത്രയ്‌ക്ക് തയ്യാറാകൂ’ എന്ന് കുറിച്ചുകൊണ്ടാണ് നിവിൻ പോസ്‌റ്റർ പങ്കുവെച്ചത്. സ്‌കൂൾ പശ്‌ചാത്തലമാക്കിയുള്ള ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്‌റ്റിങ് കോൾ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

‘ആക്ഷൻ ഹീറോ ബിജു’ ആണ് നിവിന്റെ നിർമാണത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം. ഇതിന് പിന്നാലെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളും നിർമിച്ചു. ‘മഹാവീര്യർ, താരം, ​ഗ്യാങ്‌സ്‌റ്റർ ഓഫ് മുണ്ടൻമല, ശേഖര വർമ രാജാവ് എന്നീ ചിത്രങ്ങളും നിവിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Most Read: ‘ഹലാല്‍’ മാംസം വിറ്റുവെന്ന് ആരോപണം; കടക്കാരനെ ആക്രമിച്ച് ബജ്‌രംഗ്‌ദൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE