മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; 4 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Representational image
Ajwa Travels

മലപ്പുറം: എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്‌റ്റി ജോണിനാണ് പരിക്കേറ്റത്.  ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സംഘർഷാവസ്‌ഥ നിലനിന്നിരുന്നു. കത്തി ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു. ക്രിസ്‌റ്റിയുടെ നെറ്റിയുടെ ഭാഗത്തായി കത്തികൊണ്ടുള്ള മുറിവുണ്ടെന്നാണ് ആരോപണം.

Read also: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE