സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ

By News Desk, Malabar News
mv-jayarajan-against-v abdhurahman
Ajwa Travels

കണ്ണൂർ: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അത് ആരും അംഗീകരിക്കുന്നില്ലെന്നും ജയരാജൻ വ്യക്‌തമാക്കി.

കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷാവസ്‌ഥ പരിഹരിക്കാൻ ജില്ലാ കളക്‌ടർ വിളിച്ച യോഗമാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. പോലീസ് നടപടി ഏകപക്ഷീയം ആണെന്നായിരുന്നു യുഡിഎഫ് നിലപാട്. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിൽ ഇരിക്കുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ഇത്തരം ആളുകളുമായി ചർച്ചക്കില്ലെന്നും ഡിസിസി പ്രസിഡണ്ട് വ്യക്‌തമാക്കി.

Also Read: തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ അഴിഞ്ഞാട്ടം; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE