തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ അഴിഞ്ഞാട്ടം; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

By News Desk, Malabar News
k surendran
കെ സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ സിപിഎം പ്രവർത്തവരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കളുടെ അറിവോടെയാണ് അക്രമം നടക്കുന്നത്. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ് പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക്‌ പോസ്‌റ്റെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്‌തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെ ‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’ എന്നായിരുന്നു പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ പോസ്‌റ്റ്. ഇത് മൻസൂറിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന രീതിയുള്ളതാണെന്ന് ആരോപിച്ച് വൻ വിമർശനങ്ങളും ഉയർന്നിരുന്നു.

തിരഞ്ഞെടുപ്പിൽ വീഴ്‌ച ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം സിപിഎം പ്രവർത്തകർ വീടുകൾ കയറി ഭീഷണിപ്പെടുത്തി എന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, തപാൽ വോട്ടുകളിൽ വ്യാപക കൃത്രിമം നടക്കുന്നുവെന്നും സുതാര്യത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read: പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE