ജമ്മു കശ്‍മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

By News Bureau, Malabar News
terrorist attack_jammu kashmir
Representational Image
Ajwa Travels

പൂഞ്ച്: ജമ്മു കാശ്‍മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. സൈനിക ഉദ്യോഗസ്‌ഥനും ജവാനുമാണ് ഭീകരർക്ക് എതിരായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

പൂഞ്ച്-രജൗരി വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ. സൈനിക വ്യൂഹത്തിന് നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

അതേസമയം ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ താൽക്കാലികമായി സൈന്യം അടച്ചു.

ഒക്‌ടോബര്‍ 10ന് സുരക്ഷാസേനയ്‌ക്ക് നേരെ ആക്രമണം നടത്തിയ അതേ ഭീകരരുമായാണ് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. എന്നാല്‍ മലനിരകളില്‍ ഒളിഞ്ഞിരുന്നാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിടുന്നത്.

Most Read: പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE