‘കോബ്ര’ ഓഗസ്‌റ്റ് 11ന് തിയേറ്ററിലേക്ക്

By Film Desk, Malabar News
Ajwa Travels

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം ‘കോബ്ര’ ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തും. സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോയുടെ ബാനറിൽ എസ്എസ് ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ അജയ് ജ്‌ഞാനമുത്തു ആണ്.

ഇഫാർ മീഡിയയാണ് ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇഫാർ മീഡിയ ആദ്യമായാണ് ചിയാൻ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്.

ആക്ഷൻ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ‘കെജിഎഫി’ലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ മാമുക്കോയ, റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്‌മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. എആർ റഹ്‌മാനാണ് സംഗീത സംവിധാനം.

Most Read: ഞാൻ മമത ബാനർജിയെ പിന്തുടരുന്നു; മഹുവ മൊയ്‌ത്ര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE