ഡിജോ ജോസിന്റെ ‘ജനഗണമന‘ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ ‘കോള്‍ഡ് കേസി‘ന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തനു ബാലക് സംവിധാനം നിര്‍വ്വഹിക്കുന്ന ‘കോള്‍ഡ് കേസി’ല്‍ അദിതി ബാലനാണ് പൃഥ്വിരാജിന്റെ നായിക.
യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാവും പൃഥ്വിരാജ് എത്തുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ളാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന് ജോമോന് ടി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും തിരുവനന്തപുരത്തു വെച്ചുതന്നെയാകും നടക്കുക.
Read Also: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കുമായി ആന്ധ്ര സര്‍ക്കാര്‍