കണ്ണൂരിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ

By Trainee Reporter, Malabar News
vaccination
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ. പയ്യന്നൂർ, ആന്തൂർ നഗരസഭകളും ഏരുവേശി പഞ്ചായത്തുമാണ് അർഹരായ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി നേട്ടം കൈവരിച്ചത്. കൂടാതെ, തളിപ്പറമ്പ്, കൂത്തുപറമ്പ് നഗരസഭകളിൽ 96 ശതമാനത്തിന് മുകളിലും വളപട്ടണം, ഇരിക്കൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിൽ 95 ശതമാനത്തിന് മുകളിലുമാണ് ആദ്യ ഡോസ് നേടിയവരുടെ എണ്ണം. ഇതോടെ ജില്ലയിൽ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.

ജില്ലയിൽ ആകെ 19,49,789 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്‌. ഇതിൽ വാക്‌സിൻ എടുക്കാൻ അർഹതയുള്ളവരിൽ 14,60,132 പേർ ആദ്യ ഡോസും 5,25,639 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇവ യഥാക്രമം ആദ്യ ഡോസ് സ്വീകരിച്ചത് 67.33 ശതമാനം പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 24.24 ശതമാനവുമാണ്. മുൻഗണനാ വിഭാഗത്തിൽപെട്ട 60 വയസിന് മുകളിലുള്ള 4,45,770 പേരിൽ 4,15,283 പേർക്ക് ആദ്യ ഡോസും 2,31,935 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

45 നും 60 നും ഇടയിൽ പ്രായമുള്ള 5,11,937 പേരിൽ 4,18,119 പേർക്ക് ആദ്യ ഡോസും 1,76,012 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 നും 44 നും ഇടയിൽ പ്രായമുള്ള 12,11,018 പേരിൽ 5,13,873 പേർ ആദ്യ ഡോസും 40,541 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ജില്ലയിലെ ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, മറ്റ് കോവിഡ് മുൻനിര പ്രവർത്തകർ എന്നിവരിൽ 100 ശതമാനം പേർക്കും ആദ്യ ഡോസ് നൽകിയതായി കളക്‌ടർ അറിയിച്ചു.

Read Also: മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE