സംഘർഷം; അട്ടപ്പാടിയിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്

By Trainee Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ നടന്ന സംഘർഷത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്. ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എംആർ ജിതേഷിനാണ് പരിക്കേറ്റത്. മേലെകോട്ടത്തറയിൽ അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

അഴുക്കുചാൽ നിർമാണം ശിവസ്വാമി എന്നയാൾ തടഞ്ഞിരുന്നു. ഇയാൾ നിർമാണ പ്രവർത്തനങ്ങൾ തടയാൻ കോടതിയിൽ നിന്ന് അനുകൂല ഉത്തരവും നേടിയിരുന്നു. എന്നാൽ, പ്രവൃത്തികൾക്കായി എത്തിച്ച നിർമാണ സാമഗ്രികൾ തിരിച്ചെടുക്കാൻ പോയപ്പോഴാണ് വാക്കേറ്റം ഉണ്ടായതും തുടർന്ന് സംഘർഷത്തിൽ കലാശിച്ചതും.

അതേസമയം, ശിവസ്വാമിയാണ് ആക്രമിച്ചതെന്ന് ജിതേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഘർഷത്തിൽ ശിവസ്വാമിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.

Read Also: നിപ പരിശോധന; കർമ പദ്ധതിയുമായി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE