റിപ്പബ്ളിക് ദിനത്തിലെ സംഘർഷം; രണ്ട് സംഘടനകൾ കർഷക സമരത്തിൽ നിന്ന് പിൻമാറി

By Staff Reporter, Malabar News
vm-singh
വിഎം സിംഗ് (രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ)
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്‌ടർ മാർച്ചിൽ സംഘർഷം ഉണ്ടായതിന്റെ പാശ്‌ചാത്തലത്തിൽ കർഷക സമരത്തിൽ നിന്ന് പിൻമാറുന്നതായി രണ്ട് സംഘടനകൾ. രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ (ഭാനു) എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറിയത്.

‘കർഷക സമരത്തിന്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചവർക്കൊപ്പം സമരം മുന്നോട്ടു കൊണ്ടു പോകാനാവില്ല. അവർക്ക് അവർക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാൽ കർഷക സമരത്തിൽ നിന്നു രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ പിൻമാറുകയാണ്’ രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ ദേശീയ കൺവീനർ വിഎം സിംഗ് വ്യക്‌തമാക്കി.

അതേസമയം രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടനെ നേരത്തെ തന്നെ സമരത്തിൽ മാറ്റി നിർത്തിയതാണെന്ന് സംയുക്‌ത സമരസമിതി പ്രതിനിധികൾ പറയുന്നു. അവർ തുടക്കം മുതൽ കാർഷിക നിയമങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതിനാൽ സംയുക്‌ത സമരത്തിൽ അവരെ പങ്കെടുപ്പിച്ചില്ലെന്നും അവർ പറഞ്ഞു.

Read Also: ഡോളർ കടത്ത് കേസ്; സ്വപ്‌നക്കും സരിത്തിനും ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE