ചൊവ്വാഴ്‌ചയിലെ ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ. നിയമങ്ങൾക്കെതിരെ പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും കർഷകർക്ക് രാഹുൽ ഗാന്ധി നൽകുന്ന പിന്തുണ ശക്‌തിപ്പെടുത്തുന്ന സമയമാണിതെന്നും കോൺഗ്രസ് പാർട്ടി വക്‌താവ്‌ പവൻ ഖേര അറിയിച്ചു.

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്. അതിനിടെ ഡെൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം തുടർച്ചയായ 11ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷകർ ഒരുങ്ങുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ഭാരത് ബന്ദ് ഉണ്ടാവില്ല. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബദൽ സമര മാർഗങ്ങളാകും സംസ്‌ഥാനത്ത്‌ സ്വീകരിക്കുക.

Read also: അന്ത്യശാസനവുമായി കർഷകർ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE