കോൺഗ്രസ് അംഗത്വ വിതരണം; ഏപ്രിൽ 15 വരെ നീട്ടിയതായി എഐസിസി

By Team Member, Malabar News
congress 
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോൺഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയതായി എഐസിസി വ്യക്‌തമാക്കി. വിവിധ സംസ്‌ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയത്. കൂടാതെ അംഗത്വ വിതരണം നീട്ടിയ നടപടി സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എഐസിസി വ്യക്‌തമാക്കി.

അംഗത്വ വിതരണം ഇന്ന് പൂർത്തിയാക്കാനാണ് ആദ്യം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ വിവിധ സംസ്‌ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അംഗത്വ വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. എഐസിസി അറിയിപ്പ് ലഭിച്ചെന്നും കേരളത്തിലും കോൺഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് നീട്ടിയതായും കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ വ്യക്‌തമാക്കി.

Read also: റഷ്യൻ വിദേശകാര്യ മന്ത്രി ഡെൽഹിയിൽ; നാളെ മോദിയുമായി കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE