ഗൂഢാലോചന കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ

By Trainee Reporter, Malabar News
swapna-suresh-ED
Ajwa Travels

കൊച്ചി: മുൻ‌കൂർ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും സ്വപ്‌ന സുരേഷ് കോടതിയിൽ പറഞ്ഞു.

അതിനിടെ, ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ചും സ്വർണക്കടത്ത് വെളിപ്പെടുത്തലിൽ ഇഡിയും ഇന്ന് സ്വപ്‌നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ആരുടെ അടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതെന്ന് തീരുമാനിക്കുമെന്ന് സ്വപ്‌ന വ്യക്‌തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പിൽ ഹാജരാകാനാണ് സ്വപ്‌നയുടെ തീരുമാനം.

Most Read: പീഡന കേസ്; വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE