അതിർത്തിയിലെ നിയന്ത്രണം; കർണാടകക്ക് എതിരെ എംഎൽഎ ഹൈക്കോടതിയിൽ

By Desk Reporter, Malabar News
Kerala-Karnataka-border issue
Ajwa Travels

കാസർഗോഡ്: കോവിഡിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നും വരുന്നവ‍‍ർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ക‍ർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. കേരളത്തിൽ നിന്നുള്ളവ‍‌ർക്ക് കർശന നിയന്ത്രണം ഏ‍‌ർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു.

വാക്‌സിൻ സ്വീകരിച്ച ശേഷവും കർണാടകയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം വേണമെന്ന കർണാടക സർക്കാരിന്റെ നിബന്ധനയെ ഹരജിയിൽ ചോദ്യം ചെയ്യുന്നു. കർണാടക സര്‍ക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പുനൽകുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

Most Read: കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE