വിവാദനിയമങ്ങൾ പിൻവലിക്കണം; കർഷകർക്കായി പദയാത്ര; സമരമുഖത്ത് ഉമ്മൻ‌ചാണ്ടി

By News Desk, Malabar News
Oommen chandy supports farmers
Ajwa Travels

കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പദയാത്ര നടത്തി. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച യാത്രക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ നയിക്കണമെന്ന ആവശ്യവുമായി ഘടകകക്ഷികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സമരമുഖത്ത് ഉമ്മൻ‌ചാണ്ടി സജീവമായത് എന്നതും ശ്രദ്ധേയമാണ്.

രാവിലെ 8.30ന് ആരംഭിച്ച യാത്ര പുതുപ്പള്ളി ടൗണിലാണ് സമാപിച്ചത്. തദ്ദേശതിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ എഐസിസി അംഗം നാളെ കോട്ടയത്ത് എത്താനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉൾപ്പടെ വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഈ സാഹചര്യത്തിൽ ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകുന്ന പദയാത്രക്ക് ഏറെ രാഷ്‌ട്രീയ പ്രാധാന്യമാണുള്ളത്.

നീതിക്ക് വേണ്ടി ഡെൽഹിയിൽ സമരം നടത്തുന്ന കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പദയാത്രയെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. കർഷക നിയമം കേരളത്തിന് ബാധകമല്ല എന്ന നിയമം ഉടൻ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE