കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

By Team Member, Malabar News
shigella in kannur
Representational image
Ajwa Travels

കണ്ണൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഷിഗെല്ല സ്‌ഥിരീകരിച്ച കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും, ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.

ജില്ലയില്‍ കഴിഞ്ഞ ഡിസംബറിലാണ് ഒരാള്‍ക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇയാള്‍ വിദേശത്തു നിന്നും എത്തിയതിന് പിന്നാലെയാണ് രോഗബാധ ഉണ്ടായത്. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും ജില്ലയില്‍ ഷിഗെല്ല സ്‌ഥിരീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ വീടും പരിസരവും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിക്കുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ആളുകള്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also : ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE