ജനങ്ങൾക്ക് മോദി സർക്കാരിന്റെ വക ‘വിലക്കയറ്റ’ ഡോസ്; പരിഹസിച്ച് കോൺഗ്രസ്

By News Desk, Malabar News
Congress against pm modi
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് വിലക്കയറ്റ കുത്തിവെപ്പ് നൽകിയെന്ന് കോൺഗ്രസ് വക്‌താവ്‌ ജയ്‌വീർ ഷെർഗിൽ. പാചകവാതക വില വർധിപ്പിച്ചതിന് എതിരേയായിരുന്നു ഷെർഗിലിന്റെ പ്രതികരണം.

പ്രധാനമന്ത്രി വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. അതേസമയം തന്നെ പൊതുജനങ്ങൾക്കും ബിജെപി സർക്കാർ കുത്തിവെപ്പ് നൽകി. എല്ലാ ഉൽപന്നങ്ങൾക്കും വില വർധിപ്പിച്ച് കൊണ്ടുള്ള കുത്തിവെപ്പാണ് അതെന്നും ജയ്‌വീർ ഷെർഗിൽ ട്വിറ്ററിൽ കുറിച്ചു.

വർധിച്ചുവരുന്ന ജിഡിപിയെ (ഗ്യാസ്, ഡീസൽ, പെട്രോൾ) ഇപ്പോൾ മഹത്തായ കവർച്ച’ എന്ന രീതിയിൽ തരംതിരിക്കാമെന്നും ജയ്‌വീർ കൂട്ടിച്ചേർത്തു.

രാജ്യത്ത് പാചകവാതക വില രണ്ടുമാസത്തിനിടെ ആറാം തവണയാണ് ഉയർത്തുന്നത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് തിങ്കളാഴ്‌ച വർധിപ്പിച്ചത്. രണ്ടുമാസത്തിനിടെ 225 രൂപയാണ് കൂടിയത്.

Also Read: സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE