മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

By Desk Reporter, Malabar News
Jaiveer-Shergill,-Modi-_2020-Oct-20
Ajwa Travels

ചണ്ഡീ​ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചതിനു പിന്നാലെ രാജ്യം കേൾക്കാൻ ആ​ഗ്രഹിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് കോൺഗ്രസ് ദേശീയ വക്‌താവും സുപ്രീം കോടതി അഭിഭാഷകനുമായ ജയവീർ ഷെർഗിൽ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈകിട്ട് ആറു മണിക്ക് നടത്തിയ ആത്‌മഭാഷണത്തിൽ പ്രധാനമന്ത്രി രാഷ്‌ട്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള ആറ് പ്രശ്‌നങ്ങൾ വിട്ടു പോയിരിക്കുന്നു എന്നായിരുന്നു ജയവീർ ഷെർഗിലിന്റെ ട്വീറ്റ്. ഈ ആറു പ്രശ്‌നങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

“വൈകുന്നേരം 6 മണിക്ക് നടത്തിയ ആത്‌മഭാഷണത്തിൽ, രാഷ്‌ട്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ പ്രധാനമന്ത്രിക്ക് നഷ്‌ടമായി:

1. തൊഴിലില്ലായ്‌മ
2. സ്‌ത്രീ സുരക്ഷ
3. ചൈന
4. കർഷകരുടെ പ്രതിഷേധം
5. സാമ്പത്തിക പ്രതിസന്ധി
6. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത് നിൽക്കുന്നത് എന്തുകൊണ്ട്? ഇവയെല്ലാം പ്രധാനമന്ത്രി ഒഴിവാക്കി,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ജനങ്ങൾ കേൾക്കാൻ കാത്തിരുന്ന പ്രധാനപ്പെട്ട വിഷയങ്ങളൊന്നും പരാമർശിക്കാതെ ആയിരുന്നു മോദിയുടെ അഭിസംബോധന. ലോക്‌ഡൗണിന് ശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡും ഉൽസവ സീസണും മാത്രമായിരുന്നു മോദിയുടെ അഭിസംബോധനയിലെ പ്രധാന വിഷയങ്ങൾ. ലഡാക്ക് അതിർത്തിയിലെ സംഘർഷം, യുപിയിലെ സ്‌ത്രീകൾക്കും ദളിതർക്കും എതിരായ അക്രമങ്ങൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളൊന്നും മോദി പരാമർശിച്ചില്ല.

Related News:  പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE