ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വെല്ലുവിളിച്ചു; ബിജെപി നേതാവിനെതിരെ കേസ്

By Syndicated , Malabar News
Deepak_prakash_bjp_Malabar news

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസത്തിനുള്ളില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അട്ടിമറിക്കുമെന്നാണ് ഇയാള്‍ വെല്ലുവിളിച്ചത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദീപക് പ്രകാശിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.

പ്രകാശിന്റെ പരാമര്‍ശത്തിന് പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ദുംക ജില്ലയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്യാമല്‍ കുമാര്‍ സിംഗ് പൊലീസിന് പരാതി നല്‍കിയിരുന്നു.

124 എ, 504, 506, 120 (ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ദുംക പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. എന്നാല്‍, താന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും പറ്റുമെങ്കില്‍ തന്നെ അറസ്‌റ്റ് ചെയ്‌ത്‌ നോക്കൂവെന്നും പ്രകാശ് വെല്ലുവിളിച്ചു.

Read also: മയക്കുമരുന്ന് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദീപികയുടെ മാനേജര്‍ കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE