കോവിഡ് കാല സേവനം; ഗോൾഡൻ വിസ നേടി മലയാളി ആരോഗ്യപ്രവർത്തക

By News Desk, Malabar News
Ajwa Travels

ചങ്ങനാശ്ശേരി: കോവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് യുഎഇ ഏർപ്പെടുത്തിയ ഗോൾഡൻ വിസ മലയാളി ആരോഗ്യപ്രവർത്തകക്ക് ലഭിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക് മൻസിലിൽ പിഎ അബ്‌ദുൾ സലീമിന്റെ മകളും അബുദാബിയിൽ ജോലി നോക്കുന്ന മുഹമ്മദ് സാദിക്കിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്.

അബുദാബിയിൽ പത്ത് വർഷമായി എൻഎംസി റോയൽ വിമൻസ് ഹോസ്‌പിറ്റലിലെ ഗൈനക്കോളജി ആൻഡ് നിയോ നെറ്റ്‌സ്‌ മെഡിസിൻ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുകയാണ് 34കാരിയായ ഷബാന. ഗോൾഡൻ വിസ ലഭിക്കുന്നതോടെ പത്ത് വർഷത്തേക്കാണ് വിസ കാലാവധി.

Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE