രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറിൽ 58,077 രോഗബാധിതർ

By Team Member, Malabar News
Covid Cases Decreased In India 58077 New Cases
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം അര ലക്ഷത്തിനടുത്തേക്ക് കുറഞ്ഞു. 58,077 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13.4 ശതമാനം കുറവാണ് പ്രതിദിന രോഗബാധയിൽ ഉണ്ടായിട്ടുള്ളത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. 1,50,407 പേരാണ് രാജ്യത്ത് പുതുതായി രോഗമുക്‌തി നേടിയത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണവും ആയിരത്തിന് താഴെയെത്തി. 657 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

നിലവിൽ രാജ്യത്ത് രോഗമുക്‌തരുടെ എണ്ണം കൂടുന്നതിനാലും, രോഗബാധിതരുടെ എണ്ണം കുറയുന്നതിനാലും ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 6,97,802 ആളുകളാണ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.

Read also: ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത്; സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE