കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത കൂട്ടാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

By Team Member, Malabar News
Covid Cases In India Again Increased And Centre Urges States To Increase Vigilance
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന രോഗവ്യാപന കണക്കുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോർട് ചെയ്‌തത്‌. ഇതിൽ 31 ശതമാനവും കേരളത്തിലാണ്. ഒപ്പം തന്നെ തമിഴ്‌നാട്, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക സംസ്‌ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്.

രോഗവ്യാപന കണക്കുകൾ കുത്തനെ കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാനും, രോഗം സ്‌ഥിരീകരിച്ചവരുടെ ക്വാറന്റെയ്ൻ ഉറപ്പാക്കാനുമാണ് സംസ്‌ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ മിക്ക സംസ്‌ഥാനങ്ങളിലും മാസ്‍ക് ധരിക്കുന്നതിൽ ഉൾപ്പടെ വീഴ്‌ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാസ്‍ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പടെയുള്ള മാർഗനിർദ്ദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE