വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്

By Staff Reporter, Malabar News
will prove his innocence; PC George
Ajwa Travels

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് ഫോർട്ട് എസിപി നോട്ടീസ് അയച്ചത്. കേസിൽ മെയ് മാസം ഒന്നാം തീയതിയാണ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചത്.

പോലീസ് ദുർബലമായ റിപ്പോർട് സമർപ്പിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജിയുടെ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.

മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ സുപ്രീം കോടതി വിധികളുടെ അടിസ്‌ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗത്തിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പോലീസിനു പരാതി നൽകി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read Also: കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE