കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ ഒന്നരലക്ഷം കടന്ന് കേസുകൾ

By Team Member, Malabar News
covid india
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ ഒന്നരലക്ഷം കടന്നു. 1,52,879 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 1,33,58,805 ആയി ഉയർന്നു. കൂടാതെ പ്രതിദിന കോവിഡ് മരണസംഖ്യയിലും കഴിഞ്ഞ ദിവസം ഉയർച്ച ഉണ്ടായിട്ടുണ്ട്. 839 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആകെ ആളുകളിൽ 1,20,81,443 ആളുകളും നിലവിൽ രോഗമുക്‌തരായിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11,08,087 ആണ്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,69,275 ആയും ഉയർന്നു.

രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വലിയ രീതിയിലാണ് കുതിക്കുന്നത്. പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു ലക്ഷത്തിന് മുകളിലാണ്. വലിയ ആശങ്കയാണ് കോവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്ത് ഉണ്ടാക്കുന്നത്. മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, കേരളം, ഡെൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്‌ഥാൻ, കർണാടക എന്നീ സംസ്‌ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്.

Read also : ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കുന്നില്ല; സിനിമാ സംഘടനകൾക്ക് നേരെ കാർക്കിച്ച് തുപ്പി ഹരീഷ് പേരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE