രാജ്യത്ത്‌ കോവിഡ്‌‌ കേസുകൾ 20 ലക്ഷം കടന്നു; 62,538 പുതിയ രോഗികള്‍, മരണം 41,000

By Desk Reporter, Malabar News
covid 19, Malabar News
Representational Image
Ajwa Travels

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. 62,538 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,78,106 പേര്‍ രോഗമുക്തി നേടി. 41,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം അരലക്ഷത്തിലേറെ പുതിയരോഗികളും എണ്ണൂറിലേറെ ‌ മരണവുമാണ്‌ റിപ്പോർട്ടുചെയ്യുന്നത്‌.
രോഗവ്യാപനം ഇതുപോലെ തുടർന്നാൽ ഓഗസ്റ്റ് ‌പകുതിയോടെ രോഗ ബാധിതരുടെ എണ്ണം കാൽ കോടിയിലെത്തുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ്‌ കേസുകൾ ഇന്ത്യയിലാണ്‌‌ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലായിരുന്നു. അതേസമയം യു.എസിൽ 55,148ഉം ബ്രസീലിൽ 54,685മാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE