യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; 3,014 പുതിയ രോഗബാധിതർ

By Team Member, Malabar News
Representational Image
Ajwa Travels

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 3,000ത്തിലധികം ആളുകൾക്കാണ് നിലവിൽ രാജ്യത്ത് രോഗബാധ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,014 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌.

അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,067 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തി നേടിയത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 8,16,945 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,64,731 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. കൂടാതെ കോവിഡിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 2,204 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,010 ആളുകൾ ചികിൽസയിൽ കഴിയുന്നുണ്ട്.

Read also: ആറ് സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക അറിയിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE