കോവിഡ് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും

By Staff Reporter, Malabar News
beverage-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ, സ്വകാര്യ ബാറുകൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

വെള്ളിയാഴ്‌ച 8 മണിക്ക് ബെവ്കോ ഷോപ്പുകളും 7.30 ഓടെ ബാറുകളും പ്രവർത്തനം നിർത്തും. തിങ്കളാഴ്‌ച മുതൽ ഇവ വീണ്ടും സാധാരണ നിലയിൽ കോവിഡ് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

Read Also: സിനിമക്കും ലോക്ക്ഡൗൺ; തിയേറ്ററുകൾ ഈ മാസം 30 മുതൽ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE