സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി: മരിച്ചത് കണ്ണൂർ, വയനാട് സ്വദേശികൾ

By Desk Reporter, Malabar News
Covid 19 death_2020 Aug 16
Representational Image
Ajwa Travels

കണ്ണൂർ, വയനാട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി 73 കാരനായ ആലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഇയാൾ. കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു.

കണ്ണൂരിൽ കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് കോവിഡ് ബാധിച്ചു മരിച്ച മറ്റൊരാൾ. കണ്ണൂരിലെ ഗവ. മെഡിക്കൽ കോളേജിലെ ചികിത്സക്കിടയിലാണ് മരണം സംഭവിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് കൃഷ്ണനെ തിങ്കളാഴ്ച കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE