കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

By Staff Reporter, Malabar News
net exam postponed
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. മെയ് രണ്ടുമുതൽ മെയ് 17 വരെ നിശ്‌ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടി വെച്ചത്. നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടേതാണ് തീരുമാനം.

പിഎസ്‌സി, ജെഇഇ പരീക്ഷകളും, വിവിധ സർവകാലാശാലാ പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.

ഏപ്രിൽ 30 വരെയുളള മുഴുവൻ പരീക്ഷകളുമാണ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പിഎസ്‌സി മാറ്റിയത്. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെക്കാൻ കമ്മീഷൻ തീരുമാനിച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

അതേസമയം വിവിധ സർവകലാശാലകൾ ഇന്നലെ പരീക്ഷ മാറ്റിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശം നൽകിയത്. തുടർന്ന് ആരോഗ്യ സർവകലാശാല, കണ്ണൂർ, കോഴിക്കോട്, മഹാത്‌മാ ഗാന്ധി, കേരളാ സർവകലാശാലകൾ പരീക്ഷ വെച്ചതായി അറിയിച്ചിരുന്നു.

Read Also: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്‌റ്റ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE