കോവിഡ് ഇന്ത്യ; രോഗമുക്‌തി 38887, രോഗബാധിതർ 30,549, മരണം 422

By News Desk, Malabar News
Covid In India
Ajwa Travels

ഡെൽഹി: രാജ്യത്ത് 30,549 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 422 പേര്‍ രോഗബാധിതരായി മരിച്ചു. 38887 പേർക്കാണ് രോഗമുക്‌തി. 1.85 ശതമാനം ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് .

പന്ത്രണ്ട് ആഴ്‌ചകൾക്ക് ശേഷം പ്രതിവാര കോവിഡ് കേസുകളിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. തൊട്ടു മുൻപുള്ള ആഴ്‌ചയിൽ റിപ്പോർട് ചെയ്‌ത 266000ത്തേക്കാള്‍ ഏഴ് ശതമാനം വർധനവാണിത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പ്രതിദിന കണക്ക് അമ്പതിനായിരത്തിന് താഴെയാണ്. എന്നാൽ ഇതിനിടെ ഒരിക്കൽ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെ എത്തിയത്.

ഇപ്പോൾ കോവിഡ് കേസുകളിലുണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ശക്‌തമാവില്ല എന്നാണ് വിലയിരുത്തലെന്ന് ഐഐടിയിലെ ഗവേഷകർ പറഞ്ഞു. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം പ്രതിദിനം പരമാവധി 1,50,000 വരെ മാത്രമേ എത്തൂ എന്നാണ് ഇവരുടെ പഠനത്തിൽ കണ്ടെത്തിയത്.

Also Read: ‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കണം’; ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE