കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ നിർത്തിവെച്ചു

By Trainee Reporter, Malabar News
Ajwa Travels

ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

വൈറസ് വ്യാപന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്‌ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ രോഗവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യുകെയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌. പിന്നാലെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിലും വൈറസ് സ്‌ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് യുകെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസിനുള്ള സ്‌ഥാപനങ്ങളും കടകൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: കോവിഡ് വ്യാപനത്തിൽ ആശങ്ക; കേരളത്തിലേക്ക് പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE