ആലപ്പുഴയില്‍ വനിതാ പോലീസിന് കോവിഡ്; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

By Team Member, Malabar News
Malabarnews_covid positive
Representational image
Ajwa Travels

ആലപ്പുഴ : ആലപ്പുഴയില്‍ വനിതാ പോലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അരൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് അരൂര്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന നാല് പോലീസുകാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 40 ഓളം പോലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അരൂര്‍ സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും ഉടന്‍ തന്നെ സ്രവ പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് 12 നാണ് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥ അവസാനമായി ജോലിക്കെത്തിയത്. ഇവരുടെ അയല്‍ക്കാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം പോലീസ് ഉദ്യോഗസ്ഥയ്ക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഇതോടെ ആലപ്പുഴയില്‍ 1321 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇവരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE