ബഹ്‌റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്

By Staff Reporter, Malabar News
covid-relief-bahrain-malabarnews
Ajwa Travels

മനാമ: പ്രവാസി സംഘടനകളും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും ചേർന്ന് സ്വരൂപിച്ച കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 760 ഓക്‌സിജൻ സിലിണ്ടറുകൾ, 10 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എന്നിവ അടങ്ങിയ മെഡിക്കൽ സപ്ളൈയാണ് ഐഎൻഎസ് തർകാഷ് മുഖേന ഇന്ത്യയിലേക്ക് അയച്ചത്. ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായാണ് ഐഎൻഎസ് തർകാഷ് ബഹ്റൈനിലേക്ക് എത്തിയത്.

കോവിഡ് മഹാമാരിക്ക് എതിരായ കൂട്ടായ പോരാട്ടത്തിൽ പങ്കുചേർന്നതിനും, മെഡിക്കൽ സാമഗ്രികൾ ഇന്ത്യക്ക് സമ്മാനിച്ചതിനും ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ബഹ്‌റൈൻ ഇന്ത്യൻ സംഘടനകൾക്കും മറ്റ് കൂട്ടായ്‌മകൾക്കും നന്ദി അറിയിച്ചു.

‘ഈ ഉദ്യമത്തിന് സംഭാവന നൽകിയ കൂട്ടായ്‌മകളിൽ ചിലതിന്റെ പേര് പരാമർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു- ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി, ബഹ്‌റൈൻ കേരളീയ സമാജം, റോട്ടറി ക്ളബ് ഓഫ് മനാമ, ബഹ്‌റൈൻ ചാപ്റ്റർ ഓഫ് ഐസി‌എ‌ഐ, ബഹ്‌റൈൻ ഒഡിയ സമാജ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, തട്ടായ് ഹിന്ദു മെർക്കന്റൈൽ കമ്മ്യൂണിറ്റി, വേൾഡ് എൻ‌ആർ‌ഐ കൗൺസിൽ, തെലുങ്ക് കല സമിതി, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ്‌ തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി, ബഹ്‌റൈനിലെ രാജസ്‌ഥാനികൾ, ബഹ്‌റൈൻ സംരംഭകത്വ സംഘടന, സംസ്‌കൃതി ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ കൾച്ചർ & ആർട് സൊസൈറ്റി, പാലക്കാട് ആർട് & കൾച്ചറൽ തിയേറ്റർ എന്നിവയാണ് ആ സംഘടനകൾ’ ബഹ്‌റൈൻ ഇന്ത്യൻ എംബസി പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു. ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ബഹ്‌റൈൻ സർക്കാരിനോടും എംബസി നന്ദി അറിയിച്ചു.

Read Also: കോവിഡ് സഹായം; ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE