കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ

By Team Member, Malabar News
Covid Restrictions Increased In Qatar
Ajwa Travels

ദോഹ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. ഒമൈക്രോൺ കേസുകളിലെ വർധനയെ തുടർന്നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ  അധികൃതർ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കാത്ത ആളുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകില്ല.

രാജ്യത്ത് നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾക്കൊപ്പമാണ് പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിലാകുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ ജീവനക്കാർക്ക് ഓഫിസിലെത്തിയുള്ള ജോലിയിൽ മാറ്റമില്ല. എന്നാൽ വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരും. കൂടാതെ ഹോട്ടലുകളിലും ഹാളുകളിലും നടത്തുന്ന വിവാഹങ്ങളിൽ വാക്‌സിനെടുത്ത 40 പേരെ അനുവദിക്കുകയുള്ളൂ. പുറം വേദികളിൽ 80 പേർക്ക് അനുമതിയുണ്ട്.

ബസുകളിൽ 60 ശതമാനം ശേഷിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല. ഡ്രൈവിങ് സ്‌കൂളുകൾ, സിനിമ തിയേറ്ററുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ, നഴ്സറികൾ എന്നിവക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എന്നാൽ എല്ലാ കേന്ദ്രങ്ങളിലെയും ജീവനക്കാർ പൂർണ വാക്‌സിനേഷൻ എടുത്തിരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ സിനിമ തിയേറ്ററുകളിൽ എത്തുന്ന കാണികൾക്കും വാക്‌സിനേഷൻ നിർബന്ധമാണ്.

Read also: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഉത്തരവിന് സ്‌റ്റേയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE