വടകരയില്‍ നിയന്ത്രണം കര്‍ശനമാക്കി; റോഡുകള്‍ അടച്ചു

By Staff Reporter, Malabar News
malabarnews-vadakara
Ajwa Travels

വടകര: കോവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വടകര നഗരസഭയില്‍ നിയന്ത്രണം കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വടകരയിലെ കോവിഡ് ബാധ കുത്തനെ ഉയര്‍ന്നിരുന്നു. 112 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെറു റോഡുകളും അടച്ചു. ശക്തമായ പോലീസ് കാവലാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

അത്യാവശ്യക്കാരെ മാത്രമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ. ദേശീയ പാതയില്‍ നിന്നും പെരുവട്ടം താഴെ വഴി നഗരത്തിലേക്ക് പോകുന്ന റോഡ്, കരിമ്പനപ്പാലത്ത് നിന്നും നഗരത്തിലേക്ക് പോകുന്ന റോഡ് എന്നിവ അടച്ചു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുവെങ്കിലും തിരക്ക് കുറവാണ്.
മുനിസിപ്പാലിറ്റി പരിധിയിലെ ഭൂരിഭാഗം വാര്‍ഡുകളിലും കോവിഡ് ബാധ വര്‍ദ്ധിക്കുകയാണ്. അതിനെ തുടര്‍ന്നാണ് നഗരസഭ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

More Kozhikode News: ‘അപ്‌നാ ഘർ’ ; സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് ടി.പി രാമകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE