ഡാവിഞ്ചി സുരേഷിന്റെ കോവിഡ് ശിൽപം പ്രകാശനം ചെയ്‌തു

By News Desk, Malabar News
Ajwa Travels

കൊച്ചി: ഡാവിഞ്ചി സുരേഷ് ഒരുക്കിയ കോവിഡ് പ്രതിരോധ ശിൽപം സംസ്‌ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.മുഹമ്മദ് അഷീൽ നിർവഹിച്ചു. അഴീക്കോട് മുനക്കൽ ബീച്ചിൽ മുസിരിസ് പ്രോജക്‌ടിന്റെ ഭാഗമായാണ് ഡാവിഞ്ചി സുരേഷ് കോവിഡ് ശിൽപം ഒരുക്കിയത്.

ബീച്ചിൽ പ്രധാന കവാടം കടന്ന് അകത്തേക്ക് കടക്കുമ്പോൾ ഇടതു വശത്തായാണ് ശിൽപം ഒരുക്കിയിരിക്കുന്നത്. സാധാരണ നിലയിലേക്ക് മടങ്ങിവരാൻ ഇനി എന്നാണ് ലോകത്തിന് കഴിയുക എന്ന ചോദ്യമാണ് ശിൽപത്തിന്റെ നട്ടെല്ലായി രൂപപ്പെടുത്തിയിരിക്കുന്നത്. ചെവിയിൽ തൂങ്ങി നിൽക്കുന്ന മാസ്‌ക് കോവിഡ് പ്രതിരോധത്തെ സൂചിപ്പിക്കുന്നു. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോ​ഗം ആയതിനാൽ ശിൽപത്തിന്റെ പിന്നിൽ ചൈനീസ് ഡ്രാഗണിന്റെ മുള്ളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലളിതമായാണ് ചടങ്ങുകൾ നടന്നത്. മുസിരിസ് പ്രോജക്‌ട് മാനേജിങ് ഡയറക്‌ടർ പിഎം നൗഷാദ്, കേരളാ കാർട്ടൂൺ അക്കാദമി ചെയർമാൻ കെ ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്‌ണൻ, കാർട്ടൂണിസ്‌റ്റ് സുധീർനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Also Read: അന്ധയായ സ്‌ത്രീക്ക് യാത്ര നിഷേധിച്ചത് 14 തവണ; യൂബറിന് 7.33 കോടി രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE