കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നാളെ

By Trainee Reporter, Malabar News
Malabarnews_modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രോഗവ്യാപന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡെൽഹി, മഹാരാഷ്‌ട്ര, കർണാടക, രാജസ്‌ഥാൻ, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും.

രാജ്യത്തെ കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളിൽ ചിലത് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. വാക്‌സിനുകൾക്ക് അടിയന്തിര അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ടും യോഗത്തിൽ ചർച്ചകൾ നടക്കും.

കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗിന്റെ യോഗത്തിൽ വാക്‌സിനുകൾക്ക് അടിയന്തിര അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. വാക്‌സിന്റെ വില, സമ്പാദനം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തിരുന്നു. ഫൈസർ, മോഡേണ തുടങ്ങിയ കമ്പനികളുടെ കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ വിജയകരമാണെന്ന റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലായിരുന്നു ഇത്.

Read also: പോപ്പുലർ ഫിനാൻസ് കേസ്; അന്വേഷണം സിബിഐക്ക് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE