കെഎസ്‌ആർടിസിയിൽ കോവിഡ് വ്യാപനം രൂക്ഷം; 300ലധികം സർവീസുകൾ നിർത്തി

By News Desk, Malabar News
covid spreads sharply in KSRTC; More than 300 services were suspended
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌.

കോഴിക്കോട് 13 ഡ്രൈവർമാർക്കും 6 കണ്ടക്‌ടർമാർക്കും ഒരു ഓഫിസ് ജീവനക്കാരനും കോവിഡ് പിടിപെട്ടു. എറണാകുളം ഡിപ്പോയിൽ 15 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. 399 ബസുകൾ നിലവിൽ ജീവനക്കാരില്ലാതെ സർവീസ് നിർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ എത്തിച്ച് സർവീസ് സുഗമമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ പ്രതിസന്ധികളില്ല എന്നും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും സർവീസുകളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. അവധിയിലുള്ള ജീവനക്കാരെയടക്കം തിരിച്ചുവിളിക്കും. ഇത് സംബന്ധിച്ച് ചീഫ് ഓഫിസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE