മെഗാ കോവിഡ് പരിശോധനാ ക്യാംപ്; നാളെ ജില്ലയിലെ നീലേശ്വരത്ത്

By Team Member, Malabar News
Covid Test Camp
Ajwa Travels

കാസർഗോഡ് : ജനമൈത്രി പോലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നീലേശ്വരത്ത് നാളെ മെഗാ കോവിഡ് പരിശോധനാ ക്യാംപ് നടത്തും. വ്യാപാരഭവനിൽ നാളെ രാവിലെ മുതലാണ് ക്യാംപ് നടത്തുക. കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ, ടാക്‌സി, ലോറി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി 600ഓളം ആളുകൾക്കാണ് പരിശോധന നടത്തുക.

കൂടാതെ കോവിഡ് നിയന്ത്രണങ്ങളുടെ ഈ മാസം 28ആം തീയതി മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സാക്ഷ്യപത്രമോ ഇല്ലാതെ നീലേശ്വരം നഗരത്തിൽ പ്രവേശിക്കുന്നതിനോ, കടകൾ തുറക്കാനോ തൊഴിലെടുക്കുന്നതിനോ ആരെയും അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ അധികൃതർ, പോലീസ്, ഓട്ടോ, ടാക്‌സി, ലോറി, ചുമട്ടു തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്‌തമാക്കും. കൂടാതെ യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി പോലീസിനും, മറ്റ് വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ചോദ്യം ചെയ്‌തവർക്ക് നേരെ കയ്യേറ്റശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE