കോവിഡ്; രാജ്യത്ത് സജീവ കേസുകള്‍ കുറയുന്നു

By Staff Reporter, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ 2,13,027 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. ഇത് ഇന്ത്യയിലാകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് രോഗബാധിതരുടെ 2.03 ശതമാനം മാത്രമാണ്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് നിലവില്‍ 20000ല്‍ താഴെ മാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,590 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 15,975 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

റഷ്യ, ജര്‍മ്മനി, ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം വളരെ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

മാത്രവുമല്ല ഇന്ത്യയില്‍ രോഗമുക്‌തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 10,162,738 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡില്‍ നിന്നും മുക്‌തി നേടിയത്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.52 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും പുതിയ കോവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. 5,490 കോവിഡ് കേസുകള്‍ കേരളത്തിലും 3,579 കേസുകള്‍ മഹാരാഷ്‌ട്രയിലും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം 191 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

Read Also: ‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE