കോവിഡ് ഭീഷണി; രഞ്‌ജി ട്രോഫി നീട്ടിവെച്ചു

By Staff Reporter, Malabar News
RANJI-TROHY
Ajwa Travels

മുംബൈ: തുടർച്ചയായ രണ്ടാം സീസണിലും രഞ്‌ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമൈക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ രഞ്‌ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെക്കുന്നതായി ബിസിസിഐ അറിയിച്ചു. ജനുവരി 13നായിരുന്നു രഞ്‌ജി ട്രോഫി സീസൺ ആരംഭിക്കേണ്ടിയിരുന്നത്.

കഴിഞ്ഞ രഞ്‌ജി സീസൺ കോവിഡ് കാരണം ഉപേക്ഷിച്ചതിന് പിന്നാലെയാണിത്. കേണൽ സികെ നായിഡു ട്രോഫി, സീനിയർ വനിതകളുടെ ടി-20 ലീഗ് എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ കോവിഡ് വ്യാപനം കാരണം ഐ-ലീഗ് ഫുട്ബോളിന്റെ പുതിയ സീസണും നീട്ടിവെച്ചിരുന്നു.

കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ മൂന്ന് ടൂർണമെന്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് പുതിയ തീയതികൾ പീന്നീട് അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Read Also: തോക്ക് പിടികൂടിയ സംഭവം; കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE