രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; നിലവിൽ 1,84,182 സജീവ കേസുകൾ

By Staff Reporter, Malabar News
india covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 13,298 പേർ രോഗമുക്‌തി നേടിയപ്പോൾ 131 പേർ കോവിഡ് മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് 1,84,182 സജീവ കേസുകളാണുള്ളത്.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,06,67,736 ആണ്. ഇതിൽ 1,03,30,084 പേർ ഇതിനോടകം രോഗമുക്‌തി നേടി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 1,53,470 ആയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

ജനുവരി 24 വരെ 19,23,37,117 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇതിൽ 5,70,246 സാമ്പിളുകൾ ഇന്നലെ മാത്രം പരിധിച്ചവയാണ്.

രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ 79.35 ശതമാനം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിൽ 56 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തപ്പോൾ കേരളത്തിലെയും ഡെൽഹിയിലെയും കഴിഞ്ഞ ദിവസത്തെ കോവിഡ് മരണസംഖ്യ യഥാക്രമം 23, 10 എന്നിങ്ങനെയാണ്.

അതേസമയം രാജ്യവ്യാപകമായി നടക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,15,504 പേർക്ക് കുത്തിവെപ്പ് നടത്തിയതായി മന്ത്രാലയം അറിയിച്ചു.

Read Also: രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച് രണ്ടുപേർ മരണപ്പെട്ടു; ആരോപണവുമായി കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE